SignIn
Kerala Kaumudi Online
Saturday, 27 April 2024 10.28 AM IST

ഇതായിരുന്നു ചേച്ചിയുടെ ആഗ്രഹം, ആശുപത്രിക്കിടക്കയിൽ വച്ച് സുബി പറഞ്ഞത്; വീഡിയോയുമായി സഹോദരൻ

subi

നടിയും അവതാരകയുമായ സുബി സുരേഷ് അടുത്തിടെയാണ് അന്തരിച്ചത്. കരൾ രോഗത്തിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സഹോദരിയ്ക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഫേസ്ബുക്ക് പേജിലൂടെ നന്ദി പറഞ്ഞിരിക്കുകയാണ് സുബിയുടെ സഹോദരൻ എബി സുരേഷ്.

സുബിയുടെ ഫേസ്ബുക്ക് പേജും യൂട്യൂബും ഒന്നും കളയില്ല. അവസാനമായി ചിത്രീകരിച്ച വ്ലോഗുകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടില്ലെന്നും, അവ അപ്‌ലോഡ് ചെയ്യണമെന്ന് സുബി പറഞ്ഞേൽപ്പിച്ചിരുന്നതായും എബി വീഡിയോയിലൂടെ വ്യക്തമാക്കി.

എബിയുടെ വാക്കുകൾ...
'ചേച്ചി വളരെയധികം ആഗ്രഹിച്ച് തുടങ്ങിയതാണ് ഫേസ്ബുക്ക് പേജും യൂട്യൂബും. കുറച്ച് വീഡിയോ ഞാൻ എടുത്തുവച്ചിട്ടുണ്ട്, വേഗം അപ്‌ലോഡ് ചെയ്യണമെന്നൊക്കെ ആശുപത്രിയിൽ കിടന്നപ്പോഴും എന്റെയടുത്ത് പറയുമായിരുന്നു. നീ വീഡിയോ അപ്‌ലോഡ് ചെയ്‌തോ എന്ന് ഇടയ്ക്ക് ചോദിക്കും. കിടക്കുവാണേലും ആളുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ യൂട്യൂബ് ചാനലും ഇതൊന്നും കളയാൻ തീരുമാനിച്ചിട്ടില്ല. എന്തെങ്കിലും നല്ല നല്ല കാര്യങ്ങൾക്കായി അത് യൂസ് ചെയ്യാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

അതുപോലെ തന്നെ ചേച്ചി എടുത്തുവച്ച കുറച്ച് വീഡിയോകൾ ഉണ്ട്. അതൊക്കെ ഞങ്ങൾ അപ്‌ലോഡ് ചെയ്യാൻ പോകുകയാണ്. ആ വീഡിയോകൾ ഇട്ടില്ലേ എന്നും പറഞ്ഞ് ചേച്ചി എന്നെ വഴക്കുപറഞ്ഞോണ്ടിരുന്നതാണ്. ആശുപത്രിയിലെ തിരക്കും കാര്യങ്ങളും ആളുടെ അടുത്ത് പറയാൻ പറ്റില്ലല്ലോ. ചേച്ചിയുടെ അവസാന വീഡിയോകളാണ് എല്ലാം. കൂടെ നിന്നതിനും പ്രാർത്ഥിച്ചതിനും നന്ദി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUBI SURESH, SUBI SURESH S BROTHER, YOUTUBE, FACEBOOK, VIDEO
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.