കോട്ടയം . സ്വപ്‌നം പേറിയ നൂലിഴകളുടെ ശബ്ദം മുഴങ്ങിയിരുന്ന നെയ്ത്തുശാലകളിൽ നിന്ന് ഇന്ന് ഉയരുന്നത് ശമ്പളത്തിനായുള്ള
നിലവിളിയാണ്. ഒരു വർഷത്തോളമായി ശമ്പളം മുടങ്ങിയതോടെ ജില്ലയിലെ നെയ്ത്ത് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായി. തുച്ഛമായ ശമ്പളമെങ്കിലും 11 മാസത്തെ കുടിശികയും 24 മാസത്തെ ഇൻസെന്റീവ് കുടിശികയുമാണ് ലഭിക്കാനുള്ളത്. മേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധി സ്ത്രീ ജീവനക്കാരാണ് ഇതോടെ ദുരിതക്കയത്തിലായത്. ഖാദിബോർഡാണ് ശമ്പളം കൊടുക്കേണ്ടത്. ഒരു മാസം തൊഴിലാളികൾക്ക് ലഭിക്കുന്ന വരുമാനം 3000 രൂപയിൽ താഴെയാണ്. ഒരു ദിവസം 8000 രൂപയുടെ ഉത്പന്നങ്ങൾ നെയ്തെടുക്കും. അധിക വരുമാനം സർക്കാരിലേക്ക് അടയ്ക്കുകയാണ് ചെയ്യുന്നത്. പിന്നീടിത് ഡി എ, പൂരക വരുമാനം എന്നിങ്ങനെയാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഇതും പലപ്പോഴും വൈകിയാണ് ലഭിക്കുന്നത്. ഓണത്തിന് ശേഷം ശമ്പളവും ഡി എയും ലഭിച്ചിട്ടില്ല. എന്നാൽ കേന്ദ്രങ്ങളിൽ എല്ലാ ദിവസവും ഉത്പാദനം നടക്കുന്നുണ്ട്. നെയ്‌തെടുക്കുന്ന തുണികൾ ഖാദി പ്രോജക്ട് ഓഫീസിലേക്കും ഖാദി ഭവനിലേക്കുമാണ് കൊണ്ടുപോകുന്നത്.
കൂലിയില്ലെങ്കിലും കടുംപിടിത്തം.
ഓരോ തൊഴിലാളിക്കും നിശ്ചിത ടാർഗറ്റ്
പ്രവർത്തനം മുടങ്ങിയാൽ അന്ന് വേതനമില്ല
നൂൽ നെയ്യാനുള്ള പഞ്ഞി പണം കൊടുത്ത് വാങ്ങണം
പഞ്ഞി ലഭിച്ചിരുന്ന ഖാദി ബോർഡിന്റെ പുത്തൂരിലെ കേന്ദ്രം പൂട്ടി
ജില്ലയിലെ കേന്ദ്രങ്ങൾ
വൈക്കം ഉദയനാപുരം, മുട്ടുചിറ, ഇരവിനെല്ലൂർ, അമയന്നൂർ, ആറുമാനൂർ, പാമ്പാടി, കളത്തൂർ, നെടുംകുന്നം, ചിറക്കടവ്, കളത്തൂർ, കിടങ്ങൂർ, മണിമല, വാഴൂർ, നട്ടാശേരി, പേരൂർ, ബ്രഹ്മമംഗലം, കല്ലറ.
ജില്ലയിൽ 16 നെയ്ത്ത് കേന്ദ്രങ്ങൾ
350 തൊഴിലാളികൾ
കുടിശിക . ഒരാൾക്ക് 1ലക്ഷം
ഖാദി വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം വിജിമോൾ പറയുന്നു.
സർക്കാർ നൽകുന്ന മിനിമം വേജസും ബോർഡ് നൽകുന്ന വേജസും ഒന്നിച്ച് ലഭ്യമക്കാനുള്ള നടപടി സ്വീകരിക്കണം. ജില്ലാ പ്രോജക്ട് ഓഫീസിലേക്ക് ഖാദി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സൂചനാസമരം നടത്തി. 20 ന് റിലേ സമരം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |