കാഞ്ഞാണി: കുന്നത്തങ്ങാടിയിൽ നിന്നും വൻ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. അന്തിക്കാട് എക്സൈസ് റേഞ്ചിലെ കുന്നത്തങ്ങടി സെന്ററിൽ നിന്നുമാണ് 100 പാക്കറ്റ് (1500 എണ്ണം) ഹാൻസ് പിടികൂടിയത്. തൃശൂർ താലൂക്ക് ചിയ്യാരം വില്ലേജിൽ കണ്ണംകുളങ്ങര ദേശത്ത് എടക്കാട് വീട്ടിൽ രാജേഷ് (40)നെയും സഹായികളായ തൃശൂർ താലൂക്ക് പരക്കാട് വില്ലേജ് കുന്നത്തങ്ങാടി ദേശത്ത് തട്ടിൽ വീട്ടിൽ റപ്പായി (75), കുന്നത്തങ്ങാടി ദേശത്ത് കോലോത്ത് പറമ്പിൽ പുരുഷൻ (57) എന്നയാളേയും അന്തിക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എം. പ്രവീണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.എം. സജീവ്, ദക്ഷിണാമൂർത്തി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം. കണ്ണൻ, ഇ.സി. സന്തോഷ്, സി.കെ. മണിദാസ് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |