വർക്കല : ഐക്യ മഹിളാസംഘം വർക്കല വെസ്റ്റ് മണ്ഡലം കൺവെൻഷൻ ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. നീതു മോഹന്റെ അധ്യക്ഷതയിൽ വർക്കല ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമി ഹാളിൽ നടന്ന കൺവെൻഷനിൽ ഐക്യ മഹിളാ സംഘം സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഗ്രേസി മെർളി, ആർ.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എസ്. കൃഷ്ണകുമാർ, മണ്ഡലം സെക്രട്ടറി എം. നജിം, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. പുഷ്പരാജൻനായർ, ജി. അശോകൻ, അഡ്വ. അജിൻ, ജമീല തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ. നീതു മോഹൻ (പ്രസിഡന്റ് ), അനീസ (സെക്രട്ടറി ), ജമീല (ട്രഷറർ) എന്നിവർ ഉൾപ്പെടെ 9 അംഗ മണ്ഡലം കമ്മിറ്റിയെ കൺവെൻഷൻ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |