SignIn
Kerala Kaumudi Online
Friday, 26 April 2024 2.17 AM IST

കേന്ദ്ര ലളിതാ കലാ അക്കാഡമിക്ക് മലയാളി നേതൃത്വം

nagdas

ന്യൂഡൽഹി: കേന്ദ്ര ലളിത കലാ അക്കാഡമി അദ്ധ്യക്ഷനായി പ്രമുഖ ഗ്രാഫിക്‌സ് കലാകാരനായ വി. നാഗ്‌ദാസ് ചുമതലയേറ്റു. മൂന്നുവർഷത്തേക്കാണ് നിയമനം. പാലക്കാട് സ്വദേശിയായ നാഗ്‌‌ദാസ് 36 വർഷത്തെ സേവനത്തിന് ശേഷം ഇക്കഴിഞ്ഞ നവംബറിൽ ഛത്തീസ്ഗഢ് ഖൈരാഗഢിലെ ഇന്ദിര കലാ സംഗീത് വിശ്വവിദ്യാലയത്തിലെ വിഷ്വൽ ആർട്‌സ് ഫാക്കൽറ്റി ഡീനായി വിരമിച്ചിരുന്നു.

അറിയപ്പെടാത്ത കഴിവുള്ള കലാകാരൻമാരെ മുന്നണിയിലേക്ക് കൊണ്ടുവരാനും സാമ്പത്തിക സഹായം ലഭ്യമാക്കാനും നടപടിയെടുക്കുമെന്ന് ചുമതലയേറ്റ ശേഷം നാഗ്‌ദാസ് 'കേരളകൗമുദി"യോട് പറഞ്ഞു. കേന്ദ്ര ലളിത കലാ അക്കാഡമി അവാർഡുകളുടെ എണ്ണം 20ൽ നിന്ന് വർദ്ധിപ്പിക്കാനും ശ്രമിക്കും.

1982ൽ തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിൽ നിന്ന് പെയിന്റിംഗിൽ ഡിപ്ലോമയും 1984ൽ വിശ്വഭാരതി യൂണിവേഴ്‌സിറ്റി ശാന്തിനികേതനിൽ നിന്ന് ഗ്രാഫിക് ആർട്‌സിൽ പോസ്റ്റ് ഡിപ്ലോമയും നേടിയ നാഗ്‌ദാസ് ബംഗളൂർ നാഷണൽ ഗാലറി ഒഫ് മോഡേൺ ആർട്ട് ഉപദേശക സമിതി ചെയർമാൻ, കേന്ദ്ര ലളിത കലാ അക്കാഡമിയുടെ ഉപദേശക സമിതി അംഗം, അക്കാഡമിയുടെ ഇന്റർനാഷണൽ പ്രിന്റ് ബിനാലെ സ്റ്റിയറിംഗ് കമ്മിറ്റി അംഗം, ദേശീയ അക്കാഡമി അവാർഡ് ജൂറി അംഗം,

സാംസ്‌കാരിക മന്ത്രാലയത്തിന്റെ ടാഗോർ നാഷണൽ ഫെലോഷിപ്പ് ദേശീയ സെലക്‌ഷൻ കമ്മിറ്റി അംഗം, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വിഷ്വൽ ആർട്‌സ് ഫാക്കൽറ്റിയിലെ പെയിന്റിംഗ് ഡിപ്പാർട്ട്‌മെന്റിൽ വിസിറ്റിംഗ് ഫെലോ തുടങ്ങിയ പദവികളും വഹിച്ചു. കേന്ദ്ര ലളിതകലാ അക്കാഡമിയുടെ ദേശീയ അവാർഡ്, ഇന്റർനാഷണൽ പ്രിന്റ് ബിനാലെ അവാർഡ്, ഭാരത് ഭവൻ അവാർഡ്, എ.ഐ.എഫ്.എ.സി.എസ് അവാർഡ്, കേരള ലളിതകലാ അക്കാഡമിയുടെ ഗോൾഡ് മെഡൽ തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്

ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഇറ്റലി, ബംഗ്ളാദേശ്, ശ്രീലങ്ക, മോറോക്കോ, ഹോളണ്ട്, ഒാസ്ട്രിയ, യു.എസ്, ദുബായ്, മൗറീഷ്യസ്, തുർക്കി തുടങ്ങിയ വിദേശരാജ്യങ്ങളിലും നാഗ്‌ദാസിന്റെ പ്രദർശനങ്ങൾ അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ACADEMY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.