അയ്യന്തോൾ : സേവാഭാരതി അയ്യന്തോൾ സമിതിയുടെ ആംബുലൻസ് ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും മദർ ആശുപത്രി എം.ഡി ഡോ.അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. അയ്യന്തോൾ സമിതി പ്രസിഡന്റ് പി.ഹരികൃഷ്ണനുണ്ണി അദ്ധ്യക്ഷത വഹിച്ചു. ഭീമ ആൻഡ് ബദർ ബുള്ളിയൻ പ്രൈവറ്റ് ലിമിറ്റഡ് തൃശൂർ മാനേജർ ഗിരീഷിൽ നിന്നും സേവാഭാരതി ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.എൻ.ഉണ്ണിരാജൻ ആംബുലൻസിന്റെ താക്കോൽ ഏറ്റുവാങ്ങി. സമിതി രക്ഷാധികാരി സുരേഷ് കെ.മേനോൻ ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് നടത്തി. ഡോ.ആനന്ദം ഗോപിനാഥ്, ശാന്താ മേനോൻ, ഡോ.മൊയ്തീൻ, ധീരജ് കെ.സി, സലോമി എന്നിവരെ ആദരിച്ചു. ഇ.ഗോപിനാഥൻ, കൗൺസിലർമാരായ എൻ.പ്രസാദ്, ഡോ.വി.ആതിര, അഡ്വ.സിദ്ധാർത്ഥൻ, ജോയിന്റ് സെക്രട്ടറി എം.ഗിരീഷ് കുമാർ, എൻ.സത്യഭാമ, എൻ.എസ്.എസ്, എസ്.എൻ.ഡി.പി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |