SignIn
Kerala Kaumudi Online
Sunday, 06 July 2025 8.48 PM IST

കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കംപ്ലീ‌റ്റി‌ലി ഔട്ട്, കൊച്ചി പഴയ കൊച്ചിയല്ല; മമ്മൂട്ടിയ്ക്ക് അബ്ദുറബ്ബിന്റെ തുറന്ന കത്ത്

Increase Font Size Decrease Font Size Print Page
mammootty

ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മെഗാസ്റ്റാർ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. പുക മൂലം താനും കൊച്ചിക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അദ്ദേഹം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ മമ്മൂട്ടിയ്ക്ക് ഒരു തുറന്നകത്തുമായെത്തിയിരിക്കുകയാണ് മുൻ മന്ത്രി പി കെ അബ്ദുറബ്ബ്.

മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല..എന്ന് പറഞ്ഞുകൊണ്ടാണ് അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കംപ്ലീ‌റ്റിലി ഔട്ടാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മമ്മൂക്കാ,

കൊച്ചി പഴയ കൊച്ചിയല്ല..!

ശ്വസിക്കേണ്ട വായു പോലും മലിനമാക്കപ്പെട്ടിരിക്കുന്നു.

മഹാനഗരത്തിനു ചുറ്റും കഴിഞ്ഞ

കുറെ ദിവസങ്ങളായി

വിഷപ്പുക പടരുകയാണ്.

ബ്രഹ്മപുരത്തെ തീ

താനേയുണ്ടായതല്ല,

അതിന്റെ പിന്നിൽ പാർട്ടി

കരങ്ങളുണ്ട്...

മമ്മൂക്കാ

നിങ്ങൾക്ക് ചുറ്റും ഇപ്പോൾ

പരക്കുന്നത് വിഷപ്പുക

മാത്രമല്ല, ഉന്നത നേതാക്കളിലേക്ക്

നീങ്ങുന്ന അഴിമതിയുടെ

ദുർഗന്ധം കൂടിയാണത്.

വിഷപ്പുക ശ്വസിച്ചും,

ശ്വാസം മുട്ടിയും

കൊച്ചിയിൽ ജീവിക്കുന്നവർക്ക് കേരളത്തിലങ്ങോളം

DYFl ഉണ്ടായിട്ടും..

നോ രക്ഷ...!

കേരളത്തിനൊരു

കപ്പിത്താനുണ്ടായിട്ടും

വിഷപ്പുക വന്നപ്പോൾ

കപ്പിത്താൻ കമ്പ്ലീറ്റ്ലി ഔട്ട്‌.

പാർട്ടി ചെയ്യുന്ന തെറ്റുകൾക്ക്

ഒരു ജനത മൊത്തം

അനുഭവിക്കേണ്ടി

വരുമ്പോൾ

ഒരെല്ല് കൂടുതലുണ്ടായിട്ടും,

രണ്ട് ചങ്കുണ്ടായിട്ടും വലിയ

കാര്യമൊന്നുമില്ല.

രണ്ടും വൈകല്യമാണ്.

ജസ്റ്റ് റിമംബർ ദാറ്റ്...

TAGS: MAMMOOTTY, PK ABDU RABB, FB POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.