ചിറ്റൂർ: ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നല്ലേപ്പിള്ളി പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ നിർമ്മിച്ച വാട്ടർ എ.ടി.എമ്മിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:വി.മുരുകദാസ് നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിഷ അദ്ധ്യക്ഷയായി. കെ.സതീഷ്, മിനി മുരളി, അനിത, സദാനന്ദൻ എന്നിവർ സംസാരിച്ചു. ചിറ്റൂർ ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിനകത്തും ഇത്തരത്തിൽ വാട്ടർ എ.ടി.എം സ്ഥാപിച്ചിട്ടുണ്ട്. നിലവിലെ കൊടും ചൂടിൽ ഇതുവഴിയുള്ള യാത്രക്കാർക്കും മറ്റും പദ്ധതി കൊണ്ട് ഏറെ ആശ്വാസം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളതായി വി.മുരുകദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |