ബാലുശേരി: കേരള സ്റ്റേറ്റ് സർവീസ് സ്പെൻഷനേഴ്സ് യൂണിയൻ 34ാമത് ജില്ലാ സമ്മേളനത്തിന് സാംസ്ക്കാരിക സമ്മേളനത്തോടെ തുടക്കമായി.ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനം കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ അംഗങ്ങളുടെ കവിതാ സമാഹാര രചനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അപരാഹ്ന ശോഭയുടെ പ്രകാശന കർമ്മം വീരാൻ കുട്ടി സംസ്ഥാന സെക്രട്ടറി സി.അപ്പുക്കുട്ടിക്ക് നൽകി നിർവഹിച്ചു. എം.രഘുനാഥ് റിട്ട.ഡി.ഇ.ഒ.പുസ്തക പരിചയം നടത്തി. ജില്ലാ പ്രസിഡന്റ് എം.പി.അസൈൻ അദ്ധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത് വി.പി.ഏലിയാസ്, കവിയും കഥാകൃത്തുമായ സി.പി.ഉണ്ണി നാണു നായർ എന്നിവരെ സാംസ്ക്കാരിക സമ്മേളനത്തിൽ ആദരിച്ചു. ജില്ലാ രക്ഷാധികാരി വി.രാമചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.വി.ഗിരിജ, എടത്തിൽ ദാമോദരൻ, കെ പി.സൗദാമിനി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |