മുഹമ്മ : മുഹമ്മ സി.എം.എസ് എൽ.പി സ്കൂൾ വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൽ.സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക ജോളി തോമസ്, എം.പി.ടി.എ പ്രസിഡന്റ് ശാരിമോൾ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റാഫി, സീനിയർ അസി. എൻ.എം.ഷേർളി, സ്കൂൾ ലീഡർ റോഷിത് എന്നിവർ സംസാരിച്ചു. ഇന്ന് വൈകിട്ട് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ലോക്കൽ മാനേജർ തോമസ് കെ.പ്രസാദ് പ്രഭാഷണം നടത്തും.നടൻ ജയൻ ചേർത്തല, ഹാസ്യതാരം ബിനു എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |