ഷാരൂഖ് ഖാൻ - അറ്റ്ലി ചിത്രം ജവാന്റെ റിലീസ് വൈകുമെന്ന് റിപ്പോർട്ട്. ജൂൺ രണ്ടിന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജവാൻ പോലത്തെ സിനിമകൾക്ക് കൂടുതൽ സമയം ആവശ്യമാണെന്ന് ഷാരൂഖ് ഖാൻ കരുതുന്നുണ്ട്.ജൂണിൽ റിലീസ് ചെയ്യാനായില്ലെങ്കിൽ ഒക്ടോബറിലാകും ചിത്രം തിയേറ്ററുകളിൽ എത്തുക. എന്നാൽ ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ നേരത്തെ നിശ്ചയിച്ച സമയത്തിനുള്ളിൽ തീർത്ത് ജൂണിൽ തന്നെ റിലീസ് ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് അറ്റ്ലിയും സംഘവും. ജവാനിൽ ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലാണ് എത്തുന്നത്.നയൻതാര ആണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |