കൊച്ചി: വനിതാസംരംഭകരെ സഹായിക്കാൻ 'സ്‌കെയിൽ യുവർ സ്റ്റാർട്ട് അപ്പ് " പദ്ധതി എലൈറ്റ് ഫുഡ്‌സ് ആൻഡ് ഇന്നൊവേഷൻ ഗ്രൂപ്പ് ആരംഭിച്ചു. അർഹരായ വനിതാ സ്റ്റാർട്ട്അപ്പ് സംരംഭകർക്ക് സാമ്പത്തിക, വ്യവസായ പിന്തുണ ലഭ്യമാക്കുകയെന്ന എലൈറ്റ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.ആർ. രഘുലാലിന്റെ സ്വപ്നപദ്ധതിയാണിത്.
പത്ത് ലക്ഷത്തിലധികം വാർഷിക വരുമാനമുള്ളതും വനിതകൾക്ക് 51 ശതമാനത്തിലേറെ ഉടമസ്ഥതയുള്ളതുമായ സ്റ്റാർട്ടപ്പുകളിൽ എലൈറ്റ് നിക്ഷേപിക്കും. മൂലധന ഫണ്ടിംഗ് ഉൾപ്പെടെ സഹായങ്ങളാണ് നൽകുക. ഏപ്രിൽ 10 അപേക്ഷിക്കാം. ടീം, വിപണി സാദ്ധ്യത, ബിസിനസ് മോഡൽ, സാമൂഹികാഘാതം തുടങ്ങിയ ഘടകങ്ങളാണ് മാനദണ്ഡം. വിദഗ്ദ്ധരുടെ പാനലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുക.
വനിതാ സംരംഭകരുടെ വളർച്ചക്കും സ്വപ്നസാക്ഷാത്ക്കാരത്തിനും സഹായവും പിന്തുണയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എലൈറ്റ് ഫുഡ്‌സ് ആൻഡ് ഇന്നൊവേഷൻ എക്‌സിക്കുട്ടീവ് ഡയറക്ടർ ദനേസാ രഘുലാൽ പറഞ്ഞു.
വനിതാസംരംഭകർക്ക് നിക്ഷേപം, പങ്കാളിത്തം എന്നിവയിലൂടെ സഹായം ലഭ്യമാക്കി വ്യാവസായികമേഖലയിൽ പുതുനിര സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ദനേസ രഘുലാൽ പറഞ്ഞു.
വിശദവിവരങ്ങൾക്ക് : http://www.eliteconnect.info
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |