കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിൽ ആദ്യം തീപിടിത്തമുണ്ടായത് സെക്ടർ ഒന്നിലെന്ന് കണ്ടെത്തി. സംസ്കരണ കേന്ദ്രത്തിൽ നിന്ന് പൊലീസിന് ലഭിച്ച സി.സി ടിവി ദൃശ്യത്തിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ആറ് സി.സി ടിവി കാമറകളിൽ നിന്നായി 10 ജി.ബിയിലധികം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. തീ നിയന്ത്രണ വിധേയമായതിന്റെ പിന്നാലെയായിരുന്നു പരിശോധന. മാർച്ച് രണ്ടിന് വൈകിട്ട് സെക്ടർ ഒന്നിൽ നിന്നാണ് തീ പടർന്നത് എന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ബ്രഹ്മപുരത്ത് 12 സി.സി ടിവി കാമറകളുണ്ടായിരുന്നതാണ് പൊലീസിന് ആദ്യം ലഭിച്ച വിവരം. എന്നാൽ കോർപ്പറേഷൻ അധികൃതർ ഒമ്പത് കാമറകൾ മാത്രമാണെന്നായിരുന്നു. പ്ലാന്റിലെ സി.സി ടിവി കാമറകൾ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു നേരത്തെ പുറത്തു വന്ന വിവരം. തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന ആരോപണം ഉയർന്നിട്ടുള്ള പശ്ചാത്തലത്തിൽ സി.സി ടിവി ദൃശ്യങ്ങൾ ഏറെ നിർണായകമാണ്. ബഹ്മപുരം മാലിന്യപ്ലാന്റിലേക്ക് പ്രവേശിക്കുമ്പോൾ വലതുഭാഗത്തുള്ള പ്രദേശമാണ് സെക്ടർ ഒന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |