തിരുവനന്തപുരം:വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നൂറ് കേന്ദ്രങ്ങളിൽ വൈക്കം സത്യഗ്രഹ സമര സ്മൃതിസദസുകൾ സംഘടിപ്പിക്കാൻ സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.സമ്മേളനം കെ.പി.സി.സി സംഘടനാ ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ചരിത്ര ചിത്രരചന,തെരുവോര ചരിത്ര പ്രശ്നോത്തരി,സാംസ്‌കാരികോത്സവം,നാടകാവതരണം തുടങ്ങി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് രൂപം നൽകി.സത്യഗ്രഹ സമര സ്മൃതിസദസുകളുടെ ഉദ്ഘാടനം 26ന് കൊല്ലം പന്മനയിൽ നടക്കും.സത്യഗ്രഹ സമരസേനാനികളുടെ സ്മൃതി മണ്ഡപത്തോട് അനുബന്ധിച്ച് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എൽ.വി.പ്രദീപ് കുമാർ, എം.ആർ. തമ്പാൻ,എ.കെ.ഷിബു,കെ.എം ഉണ്ണികൃഷ്ണൻ,അനിവർഗീസ്,പ്രദീപ് പയ്യന്നൂർ,വി.ആർ.പ്രതാപൻ,കെ.ആർ.ജി ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |