തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ പ്രകൃതി സൗഹൃദ വീടുകൾ നിർമ്മിക്കാനുള്ള പാർപ്പിടനയം സർക്കാർ ആലോചിക്കുന്നതായി മന്ത്രി കെ.രാജൻ പറഞ്ഞു. ചെലവ് കുറഞ്ഞ നിർമ്മാണ രീതികളിൽ ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗത്തെ കുറിച്ചുള്ള ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സൗഹൃദ ഭവന നിർമ്മാണ രീതികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ദേശീയ ഭവന പാർക്ക് വാഴമുട്ടത്ത് നിർമിക്കും. രണ്ടുവർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കും. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഗുരുകുലം വാസ്തുവിദ്യ ചെയർമാൻ ഡോ.ജി. ശങ്കർ, നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |