തൃപ്പൂണിത്തുറ: ലായം കൂത്തമ്പലത്തിൽ നാളെ വൈകിട്ട് 3ന് നടക്കുന്ന ബ്രഹ്മപുരം ജാഗ്രതാ സംഗമം കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജി കെമാൽ പാഷ ഉദ്ഘാടനം ചെയ്യും.
പ്ലാസ്റ്റിക് മാലിന്യങ്ങൾ തീപിടിക്കുന്നത് വഴി ഉത്പാദിപ്പിക്കപ്പെടുന്ന പുക മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന ദൂരവ്യാപകമായ ഫലങ്ങളെ കുറിച്ച് ഐ.എം.എ യുടെ മുൻ അദ്ധ്യക്ഷൻ ഡോ. എബ്രഹാം മാത്യു സംസാരിക്കും. പ്രൊഫ. കെ. അരവിന്ദാക്ഷൻ, ഡോ. എം.പി മത്തായി, അഡ്വ. സി.ആർ നീലകണ്ഠൻ, എം.പി. ബാബുരാജ്, അഡ്വ. ഷെറി ജെ. തോമസ്, കെ.എസ് ഹരികുമാർ, വിളപ്പിൽ ശാല ജനകീയ സമിതി നേതാവ് ജി.ആർ. സുഭാഷ്, റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംസാരിക്കും.
ബ്രഹ്മപുരം ഉയർത്തുന്ന വിഷയത്തിന് ശാസ്ത്രീയ പരിഹാരം ആഗ്രഹിക്കുന്ന എല്ലാ സംഘടനകളും വ്യക്തികളും ജാഗ്രതാ സംഗമത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |