SignIn
Kerala Kaumudi Online
Saturday, 20 April 2024 9.23 AM IST

ചാക്കോച്ചനും ബിജുമേനോനും വീണ്ടും സംവിധാനം മാർട്ടിൻ പ്രക്കാട്ട്

തിരക്കഥ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ

ss

കുഞ്ചാക്കോ ബോബനും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്നു.നായാട്ടിനുശേഷം കുഞ്ചാക്കോ ബോബനും മാർട്ടിൻ പ്രക്കാട്ടും ഒരുമിക്കുന്ന ചി

ത്രത്തിന് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചന നിർവഹിക്കുന്നു. മല്ലുസിംഗ്, സീനിയേഴ്സ്, സ്പാനിഷ് മസാല, ഓർഡിനറി, ത്രീ ഡോട്സ്, മധുരനാരങ്ങ, ഭയ്യാ ഭയ്യാ, റോമൻസ്, 101 വെഡ്ഡിംഗ്സ്, ട്വന്റി 20, കഥവീട് തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ഹിറ്റ് കൂട്ടുകെട്ടായ കുഞ്ചാക്കോ ബോബനും ബിജു മേനോനും വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്നു എന്നതാണ് പ്രത്യേകത.

ബെസ്റ്റ് ആക്ടർ, എബിസിഡി, ചാർലി, നായാട്ട് എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്

എന്നീ ബാനറുകളിൽ ആണ് നിർമ്മാണം. അതേസമയം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ ആണ് റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം. അടുത്ത മാസം ചാവേർ തിയേറ്ററിൽ എത്തും. ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 എന്ന ചിത്രവും കുഞ്ചാക്കോ ബോബന്റേതായി അടുത്ത മാസം എത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.