SignIn
Kerala Kaumudi Online
Sunday, 19 May 2024 8.44 PM IST

അങ്കിൾ എനിക്കൊരു ഉമ്മ തരുമോ?

രജനികാന്തിനോട് മീനയുടെ മകൾ

ss

സ്റ്റൈൽ മന്നൻ രജനികാന്തിനോട് മീനയുടെ മകൾ നൈനിക ഉമ്മ ചോദിക്കുന്നതും നൈനികയെ ചേർത്തുപിടിച്ച് ഉമ്മ വയ്ക്കുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. മീന അറ്റ് 40 എന്ന പരിപാടിയുടെ ദൃശ്യങ്ങളാണിത്. മകളുടെ നെറുകയിൽ രജനികാന്ത് ഉമ്മവയ്ക്കുമ്പോൾ സന്തോഷിക്കുന്ന മീനയെയും ദൃശ്യങ്ങളിൽ കാണാം. മീന അഭിനയിച്ച ആദ്യം റിലീസ് ചെയ്ത ചിത്രത്തിലെ നായകൻ രജനികാന്തായിരുന്നു. അന്നു ആറു വയസായിരുന്നു മീനയ്ക്ക്. പിന്നീട് നിരവധി ചിത്രങ്ങളിൽ രജനികാന്തിന്റെ നായികയായി മീന അഭിനയിച്ചു. ബാലനടിയായി എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയായ മീന 1982ൽ ശിവാജി ഗണേശന്റെ നെഞ്ചങ്ങൾ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. മമ്മൂട്ടി നായകനായ ഒരു കൊച്ചുകഥ ആരും പറയാത്ത കഥ, മോഹൻലാൽ നായകനായ മനസറിയാതെ തുടങ്ങിയ മലയാള ചിത്രങ്ങളിലും മീന അക്കാലത്ത് ബാലതാരമായി അഭിനയിച്ചു. മോഹൻലാലിന്റെ നായികയായി ഇരുപത്തിഅഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മമ്മൂട്ടിയുടെ നായികയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.