ബോളിവുഡിൽ ചെറിയകാലം കൊണ്ട് തന്റെ സ്ഥാനം കണ്ടെത്തിയ താരമാണ് ആലിയ ഭട്ട്. ആലിയയുടെ 30-ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. പിറന്നാൾ ആഘോഷചിത്രങ്ങൾ ആലിയ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. മകൾ റാഹ പിറന്നതിനുശേഷമുള്ള ആലിയയുടെ ആദ്യ ജന്മദിനമാണ്.കഴിഞ്ഞ വർഷം ഏപ്രിൽ ആയിരുന്നു രൺബീർ - ആലിയ വിവാഹം. നവംബറിലാണ് റാഹ ജനിച്ചത്. പോയവർഷം ആലിയയുടെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിൽ തിയേറ്ററിൽ എത്തിയിരുന്നു. ഗംഗുഭായ് കത്തിയവാഡി, ഡാർലിംഗ്സ്, ആർ.ആർ.ആർ, ബ്രഹ്മാസ്ത്ര എന്നിവയെല്ലാം ശ്രദ്ധ നേടി. ഹാർട്ട് ഒഫ് സ്റ്റോൺ എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആലിയ. കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയിലും ആലിയയാണ് നായിക. രൺവീർസിംഗ്, ജയബച്ചൻ, ധർമ്മേന്ദ്ര, ശബാന ആസ്മി എന്നിവരാണ് മറ്റു താരങ്ങൾ.
ജൂലായ് 28ന് ചിത്രം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |