മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്ത് പുരോഗമിക്കുന്നു.വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ നിർമ്മിച്ച്, കെ.ഷമീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. ഒരു ജാതി മനുഷ്യൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് കെ.ഷമീർ. മുഴുനീള വേഷത്തിൽ അജയ് വാസുദേവ് എത്തുന്നത് ആദ്യമാണ്. നിഷാദ് കോയ ആദ്യമായാണ് അഭിനേതാവാകുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സിനിമ ആക്ഷൻ സൈക്കോ ത്രില്ലർ ഗണത്തിപ്പെട്ടതാണ്. പുതുമുഖം കൃഷ്ണ പ്രവീണയാണ് നായിക. ബൈജു എഴുപുന്ന, ജെയിംസ് ഏലിയ, ഷാരൂഖ് ഷമീർ, അഷറഫ് ഗുരുക്കൾ, ഇറാനിയൻ താരം റിയാദ് മുഹമ്മദ്, ഹൈദർഅലി, ജയകൃഷ്ണൻ, ശ്രീയ അയ്യർ, ജീജ സുരേന്ദ്രൻ, ലിജി ജോയ് എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ഹരീഷ് എ.വി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പ്രൊജക്ട് ഡിസൈനർ: പി ശിവപ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക,പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, പി ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |