സിംല: മദ്യവില്പനയ്ക്ക് പശു സെസ് ഏർപ്പെടുത്തി ഹിമാചൽ പ്രദേശ് സർക്കാർ, ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ പശു സെസായി പത്തു രൂപ ഈടാക്കാൻ ബഡ്‌ജറ്റ് അവതരണത്തിനിടെ സർക്കാർ വ്യക്തമാക്കിയത്. ഇതുവഴി വർഷത്തിൽ നൂറുകോടി രൂപ വരുമാനമുണ്ടാക്കാനാകുമെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു പറഞ്ഞു. ഈ തുക പശുക്കളുടെ സൗകര്യം മെച്ചപ്പെടുത്താൻ ചെലവഴിക്കും,
വിദ്യാർത്ഥികൾക്ക് സ്കൂട്ടർ വാങ്ങുന്നതിന് 25000 രൂപ വീതം സബ്സിഡി നൽകാനും വിദ്യാഭ്യാസ മേഖലയിൽ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഹിമാചൽ സർക്കാരിന്റെ ബഡ്ജറ്റിലുണ്ട്, കർഷകർക്ക് രണ്ടുശതമാനം പലിശയ്ക്ക് ലോൺ നൽകാനും പദ്ധതിയുണ്ട്.
നേരത്തെ പശുക്കൾക്ക് ഷെൽട്ടർ പണിയാനായി ഉത്തർപ്രദേശ് സർക്കർ .5 ശതമാനം സെസ് ഏർപ്പെടുത്തിയിരുന്നു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരും സമാനരീതിയിൽ പശു സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. 2019 മുതൽ 2022 വരെയുള്ള കാലയളവിൽ 2176 കോടി രൂപ പശുസെസിലൂടെ രാജസ്ഥാൻ സർക്കാർ സ്വരൂപിച്ചിട്ടുണ്ടെങ്കിലും ഇതിൽ 5.20 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |