പുത്തൂർ: കൊല്ലം റൂറൽ പൊലീസിലെ ഏറ്റവും മികച്ച ശിശു സൗഹൃദ പൊലീസ് സ്റ്റേഷനായി പുത്തൂർ പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. ഏറ്റവും മികച്ച ചെൽഡ് വെൽഫെയർ ഓഫീസറായി പുത്തൂർ പൊലീസ് സ്റ്റേഷനിലെ കെ.വി.ഗോപകുമാറിനെയും തിരഞ്ഞെടുത്തു. റൂറൽ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വച്ച് അഡിഷണൽ എസ്.പി ജെ.സന്തോഷ് കുമാർ പുരസ്കാരം വിതരണം ചെയ്തു. പുത്തൂർ പൊലീസ് ഐ.എസ്.എച്ച്.ഒ ജി.സുഭാഷ്കുമാർ, സി.ഡബ്ല്യു.ഒ കെ.വി.ഗോപകുമാർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ വി.എസ്.പ്രശാന്ത് അദ്ധ്യക്ഷനായി. ഐ.എസ്.എച്ച്.ഒമാരായ സുനിൽകുമാർ, ജി.ഗോപകുമാർ, ശ്യാം, രാജേഷ് കുമാർ, ജയകൃഷ്ണൻ, ഡി-ക്യാപ് കോ-ഓർഡിനേറ്റർ എ.ജി.വാസുദേവൻപിള്ള എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |