കല്ലുവാതുക്കൽ: പൊതുമേഖലാസ്ഥാപനങ്ങൾ അദാനിമാർക്കും മറ്റുകുത്തകൾക്കും കേന്ദ്ര സർക്കാർ പണയം വയ്ക്കുന്നുവെന്ന് ആരോപിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപള്ളി എസ്.ബി.ഐക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്തു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാധാരണക്കാരുടെ വീടുകൾ ജപ്തി ചെയ്യുന്ന കേന്ദ്ര സർക്കാർ, കുത്തകളുടെ കോടികൾ എഴുതിത്തള്ളുന്നതായി അദ്ദേഹം പറഞ്ഞു.
പരവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിജുപാരിപ്പള്ളി അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ,ആറ്റിങ്ങൽ സുരേഷ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ.ഉണ്ണികൃഷ്ണൻ, എ.ഷുഹൈബ്, പ്രദീഷ് കുമാർ, കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് ,നഗരസഭാ ചെയർമാൻ പി.ശ്രീജ, പാരിപ്പള്ളി വിനോദ്, അനിൽ മണലുവിള, മണ്ഡലം പ്രസിഡന്റുമാരായ ആർ.ഡി.ലാൽ,വിഷ്ണു ,പരവൂർ മോഹൻദാസ് ,സിജി പഞ്ചവടി ,കെ.സുനിൽകുമാർ ,രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |