SignIn
Kerala Kaumudi Online
Friday, 20 September 2024 2.37 AM IST

ചങ്ങനാശേരി അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

Increase Font Size Decrease Font Size Print Page
mar-joseph-powathil

കോട്ടയം: ചങ്ങനാശേരി അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ (92) കാലം ചെയ്തു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചങ്ങനാശേരി സ്വകാര്യ ആശുപത്രിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയായിരുന്നു അന്ത്യം. സി ബി സി ഐയുടെയും കെ സി ബി സിയുടെയും മുൻ പ്രസിഡന്റായിരുന്നു.

1930 ഓഗസ്റ്റ് 14ന് ചങ്ങനാശേരി അതിരൂപതയിലെ കുറുമ്പനാടം അസംപ്ഷൻ ഇടവകയിൽ പൗവത്തിൽ അപ്പച്ചൻ - മറിയക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ചു. 1962 ഒക്‌ടോബർ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1972 ഫെബ്രുവരി പതിമൂന്നിന് പോൾ ആറാമൻ മാർപാപ്പ മെത്രാനായി ഉയർത്തി.

1985 നവംബർ അഞ്ചിന് ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പൊലീത്തയായി. തൊട്ടടുത്ത വർഷമാണ് അതിരൂപതയുടെ അദ്ധ്യക്ഷനായി ചുമതലയേറ്റത്. 1993 തൊട്ട് 96വരെ കെ സി ബി സി പ്രസിഡന്റും 1994 തൊട്ട് 98വരെ സി ബി സിഐ പ്രസിഡന്റുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MAR JOSEPH POWATHIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.