കൊച്ചി: ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജീവനക്കാർക്ക് വേണ്ടി നടത്തിയ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മുൻ എം.എൽ.എ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി. ബ്രഹ്മഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എ. അനീഷ്, ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന തുടങ്ങിയവർ സംസാരിച്ചു. പുരുഷ ഡബിൾസിൽ മഞ്‌ജേഷ് -സുധീഷ് സഖ്യം ജേതാക്കളും സുഭാഷ് മാത്യു- രാഗേഷ് സഖ്യം റണ്ണേഴ്‌സപ്പുമായി. വനിതാ ഡബിൾസിൽ നിഷ -ശാരി സഖ്യം വിജയികളായപ്പോൾ മേധ- അഖില സഖ്യം രണ്ടാം സ്ഥാനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |