കൊടുങ്ങല്ലൂർ: യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനവും സ്‌നേഹാദരവും ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് എ.എ. ജസീൽ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം സജീർ ബാബു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി അഡ്വ. വി.എം. മൊഹിയുദ്ദീൻ, ബ്ലോക്ക് പ്രസിഡന്റ് പി.യു. സുരേഷ് കുമാർ, മണ്ഡലം പ്രസിഡന്റ് ഇ.എസ്. സാബു, പുല്ലൂറ്റ് സർവീസ് ബാങ്ക് പ്രസിഡന്റ് കെ.ജി. മുരളീധരൻ.യൂത്ത് ജില്ലാ സെക്രട്ടറി അസ്ഹറുദ്ദീൻ കളക്കാട്ട്, സലീം കയ്പമംഗലം, അഡ്വ. വി.എസ്. അരുൺ രാജ്, കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഷാഫ് കുര്യാപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |