SignIn
Kerala Kaumudi Online
Friday, 26 April 2024 3.58 PM IST

കെ.ആർ.ഇ.എഫ് താലൂക്ക് സപ്ലൈ ഓഫീസ് മാർച്ച്

dharnna-
കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന ട്രഷറർ മുണ്ട്കോട്ടയ്ക്കൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ ഭാരവാഹിയുടെ റേഷൻ കട അന്യായമായി സസ്പെൻഡ് ചെയ്യുവാൻ ആസൂത്രിത നീക്കം നടത്തിയ കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ച് കേരള റേഷൻ എംപ്ലോയിസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന ട്രഷററും റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡ് അംഗവുമായ മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കെ.ആർ.ഇ.എഫ് സംഘടനാ നേതാവിന്റെ കട സസ്പെൻഡ് ചെയ്യുവാൻ കുറെ നാളായി ടി.എസ്.ഒ ശ്രമം നടത്തുകയാണ്. സപ്ലൈ ഓഫീസിലെ ചില ജീവനക്കാരും ഇതിന് പിന്നിലുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കട സസ്പെൻഡ് ചെയ്തിരിക്കുന്നത്. കടക്കെതിരെ വ്യാജമായ പരാതികൾ തയ്യാറാക്കി അയക്കുന്നതിനും മാദ്ധ്യമങ്ങൾക്ക് വാർത്തകൾ കൊടുക്കുന്നതിനും ഇവരുടെ സംഘടിതമായ നീക്കം ഉണ്ടായിരുന്നവെന്ന് മുണ്ടുകോട്ടക്കൽ സുരേ ന്ദ്രൻ പറഞ്ഞു.

യോഗത്തിൽ കെ. ആർ. ഇ.എഫ് ജില്ല വർക്കിംഗ് പ്രസിഡന്റ് എസ്.സജിത്ത് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.സജീവ് സ്വാഗതം പറഞ്ഞു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.പി.വിശ്വനാഥൻ, പത്തനാപുരം താലൂക്ക് പ്രസിഡന്റ് കെ.വാസുദേവൻ, സി.പി.ഐ ജില്ലാ കമ്മറ്റി അംഗം കെ.സി.സുഭദ്രാമ്മ, ശൂരനാട് മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.മോഹനൻ,എസ്.അനിൽ, ദിലീപ് കുമാർ കെ.ആർ.ഇ.എഫ് നേതാക്കളായ എം.ആർ.സുധീഷ്, കെ.പി.സുധീർ , എം.പി.മണിയമ്മ, ജയിംസ് കണയന്നൂർ, മഹേഷ് കുമാർ, കെ.സുധാകരൻ , ഡി.സന്തോഷ്, അജയകുമാർ, എ.ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.