കൊല്ലം: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു - എ.ഐ.ടി.യു.സി) കൊല്ലം ജില്ലാസമ്മേളനം ഇന്നും നാളെയുമായി മുഖത്തലയിൽ നടക്കും. ഇന്ന് വൈകിട്ട് 5 ന് പൊതുസമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷക തൊഴിലാളികളെയും പഴയകാല നേതാക്കളെയും സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ ആദരിക്കും. സി.പി.ഐ ദേശീയ കൗൺസിൽ അംഗം ചിറ്റയം ഗോപകുമാർ , ബി.കെ.എം.യു കേന്ദ്ര കമ്മിറ്റി അംഗം കെ.രാജു, ജില്ലാ അസി.സെക്രട്ടറി എം.എസ്.താര, ബി.കെ.എം.യു ജില്ലാ സെക്രട്ടറി മുസ്തഫ, പ്രസിഡന്റ് ജോബോയ് പെരേര , സംസ്ഥാന കമ്മിറ്റി അംഗം കെ.ദിനേശ് ബാബു, എ.ബാലചന്ദ്രൻ , എം.സജീവ്, എൽ.ജലജകുമാരി എന്നിവർ സംസാരിക്കും. സ്വാഗത സംഘം ചെയർമാൻ ജി.ബാബു അദ്ധ്യക്ഷത വഹിക്കും. കൺവീനർ സി.പി.പ്രദീപ് സ്വാഗതവും എസ്.ശിവകുമാർ നന്ദിയും പറയും. 20 ന് രാവിലെ 9 ന് പ്രതിനിധി സമ്മേളനം കെ.എൻ.വാസവൻ നഗറിൽ ( അനുഗ്രഹ ഓഡിറ്റോറിയം , ഇ.എസ്.ഐ ജംഗ്ഷൻ ) നടക്കും. ബി.കെ.എം.യു ദേശീയ വൈസ് പ്രസിഡന്റ് കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്യും. സംഘടനാ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി പി.കെ.കൃഷ്ണൻ അവതരിപ്പിക്കും. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.ആർ.ചന്ദ്രമോഹനൻ, ആർ.രാജേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് എ.കെ.ചന്ദ്രൻ, ജില്ലാഅസി.സെക്രട്ടറി സാം കെ .ഡാനിയേൽ , സംസ്ഥാന കമ്മിറ്റി അംഗം ആർ.എസ്.അനിൽ, കെ.എസ്.ഇന്ദുശേഖരൻ നായർ, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |