കോട്ടയം . ആരോഗ്യസേവന രംഗത്തെ ലോകം അംഗീകരിച്ച മാതൃകയാണ് ആശാ പ്രവർത്തകരെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ആശാ പ്രവർത്തകരുടെ കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംഘടിപ്പിപ്പിച്ച ആശാ ഫെസ്റ്റ് 'ഓജസ് 2023' സമാപന സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശാ പ്രവർത്തകരുടെ ജോലിക്ക് അനുസരിച്ച് വേതനം വർദ്ധിപ്പിക്കണമെന്ന അഭിപ്രായമാണ് എല്ലാവർക്കുമുള്ളത്. കൊവിഡ് കാലത്തെ ആശാ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ നാടിന് മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |