ചങ്ങനാശേരി . അണ്ടർ വാല്യുവേഷൻ കോംപൗണ്ടിംഗ് പദ്ധതി ആനുകൂല്യം 31 വരെ. 1986 ജനുവരി 1 മുതൽ 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർവാല്യുവേഷൻ നടപടികൾ നേരിടുന്ന ആധാരങ്ങളുടെ കുറവ് ഫീസ് പൂർണ്ണമായും ഒഴിവാക്കി മുദ്രവിലയുടെ 30 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാനുള്ളതാണ് കോംപൗണ്ടിംഗ് പദ്ധതി. ഈ അവസരം പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് ചങ്ങനാശേരി സബ് രജിസ്ട്രാർ അറിയിച്ചു. ആധാരങ്ങൾ അണ്ടർ വാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ടതാണോ എന്നറിയുന്നതിന് വെബ്‌സൈറ്റ് സന്ദർശിക്കുക www.pearl.regtsiration. kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |