വർക്കല: സർക്കാർ പ്രൈമറി ഹെഡ്മാസ്റ്റർമാർ, പ്രഥമാദ്ധ്യാപകരുടെ തസ്തികയിൽ വന്നു ഒന്നരവർഷത്തിലധികമായിട്ടും അർഹമായ ശമ്പള സ്കെയിൽ അനുവദിക്കാതെ വിവേചനം തുടരുന്ന സർക്കാർ നിലപാടുകൾക്കെതിരെയും ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കാതെയും നാലു മാസമായി ഉച്ചഭക്ഷണ തുക ലഭ്യമാക്കാത്തതിലും പ്രതിഷേധിച്ച് കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ (കെ.ജി.പി.എച്ച്.എസ്.എ ) നേതൃത്വത്തിൽ പ്രഥമാദ്ധ്യാപകർ 21ന് ഔദ്യോഗിക ജോലികൾ നിർവഹിച്ച് ഉച്ചഭക്ഷണം ഉപേക്ഷിച്ചു പട്ടിണി ദിനമായി ആചരിക്കും. വർക്കലയിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷൻ ജില്ലാ സെക്രട്ടറി ടി.കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെകട്ടറി എസ്.എസ്. ഷൈൻ ഉദ്ഘാടനം ചെയ്തു. എസ്.ജോസ്, വി.സതീശൻ, ആർ.കൃഷ്ണകുമാർ, വി.മിനി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |