തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ ഈ വർഷത്തെ സമ്മർ സ്കൂൾ ഏപ്രിൽ 12ന് ആരംഭിക്കും. മേയ് 12 വരെ നീളുന്ന സമ്മർ സ്കൂളിൽ സംവാദ സദസ്, മുഖാമുഖം, മത്സരം, കലാപരിപാടികൾ, സഞ്ചാരം, സാഹിത്യം, വായന എന്നീ വൈവിദ്ധ്യ പരിപാടികളുണ്ടാകും. 2023 - 24 വർഷത്തിൽ 6 മുതൽ 10 വരെ പഠിക്കുന്ന ലൈബ്രറി അംഗങ്ങളുടെ കുട്ടികൾക്കാണ് പ്രവേശനം. പുതുതായി ലൈബ്രറി അംഗത്വമെടുക്കുന്നവരുടെ കുട്ടികൾക്കും പങ്കെടുക്കാം. സമ്മർ സ്കൂൾ അപേക്ഷാ ഫോറം ഇന്ന് മുതൽ രാവിലെ 10.30 മുതൽ 4.30 വരെ സൗജന്യമായി ലഭിക്കും. ഫോൺ: 9 8 9 5 3 2 2 8 9 5.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |