SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.20 AM IST

കാസ്റ്റ് അയേൺ പൈപ്പ് മോഷ്ടിച്ച രണ്ട് പേർ പിടിയിൽ

2

കോലഞ്ചേരി: വാട്ടർ അതോറിട്ടിയുടെ കാസ്റ്റ് അയേൺ റിംഗുകൾ മോഷ്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ. മണീട് ഏഴക്കരനാട് കാവനാൽ എബിൻ ബെന്നി (21), തിരുവാണിയൂർ മുടക്കാരിൽ ജോൺ (21) എന്നിവരാണ് പുത്തൻകുരിശ് പൊലീസിന്റെ പിടിയിലായത്. രാമമംഗലം പുഴയിൽ നിന്ന് വെള്ളം ചൂണ്ടിയിലേക്ക് കൊണ്ടുപോകുന്നതിന് വാട്ടർ അതോറിട്ടി പഴയ ആസ്ബറ്റോസ് പൈപ്പ് മാറ്റി കാസ്റ്റ് അയേൺ പൈപ്പുകൾ സ്ഥാപിക്കുകയാണ്. പഴയ പൈപ്പുകൾ കൂട്ടിച്ചേർക്കാൻ ഉപയോഗിച്ചിരുന്ന കാസ്റ്റ് അയേൺ റിംഗുകളാണ് മോഷ്ടിച്ചത്. 85 കിലോഗ്രാമോളം ഭാരം വരും. ഇത്തരത്തിൽ 4 ലക്ഷം രൂപ വിലവരുന്ന റിംഗുകളാണ് കളവ് പോയത്. ഇതിൽ 315 കിലോഗ്രാം റിംഗുകൾ ആക്രിക്കടയിൽ നിന്ന് കണ്ടെടുത്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. സബ് ഇൻസ്പെക്ടർമാരായ കെ.എസ്. ശ്രീദേവി, കെ. സജീവ്, എ.എസ്. ഐ മനോജ് കുമാർ , എസ്.സി.പി.ഒ ഡിനിൽ ദാമോദരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.