SignIn
Kerala Kaumudi Online
Saturday, 27 April 2024 2.33 AM IST

'സമം' സാംസ്‌കാരികോത്സവത്തിന് സമാപനം സ്ത്രീപുരുഷ സമത്വത്തിന് പരിപൂർണ പിന്തുണ: റിയാസ്

2
സ​മം​ ​സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന്റെ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​മ​ന്ത്രി​ ​പി​ ​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കോഴിക്കോട്: സ്ത്രീപുരുഷ സമത്വത്തിന് വേണ്ടിയുള്ള ഏതൊരു ശ്രമങ്ങൾക്കും സർക്കാരിന്റെ പരിപൂർണ പിന്തുണയുണ്ടെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 'സമം' സാംസ്‌കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിൽ സ്ത്രീകൾ വഹിച്ചിട്ടുള്ള ഇടപെടലുകൾ വലുതാണ്.
സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത കാലത്ത് സമൂഹത്തിന്റെ അധിക്ഷേപങ്ങൾക്കും വെല്ലുവിളികൾക്കും എതിരെ അവർ വലിയ പോരാട്ടങ്ങൾ നടത്തിയിരുന്നു. ഇത്തരം പോരാട്ടങ്ങൾ കേരളത്തിന് മാതൃകയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജില്ലയിലെ വിവിധ മേഖലയിൽ പ്രമുഖരായ പതിനഞ്ചോളം വനിതകളെ ആദരിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ അധ്യക്ഷനായിരുന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ആമുഖഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.പി ജമീല, എൻ.എം വിമല, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി ഗവാസ്, കേരള മഹിളാസംഘം സെക്രട്ടറി ഐ.വി ആശ, ചലച്ചിത്ര അക്കാദമി റീജിയണൽ കോർഡിനേറ്റർ നവീന, ജനപ്രതിനിധികൾ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ സ്വാഗതവും ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശികേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ എൻ ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

തുടർന്ന് കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് മലയാള വിഭാഗം 'വെജൈന വിപ്ലവം' എന്ന നാടകം അവതരിപ്പിച്ചു. ചലച്ചിത്ര പിന്നണി ഗായിക ആവണി മൻഹാർ, ഗായകൻ ദീപക് ആർ ജെ എന്നിവർ നയിച്ച സംഗീത രാവും അരങ്ങേറി.

പൊതു വിഭാഗത്തിനും വിദ്യാർത്ഥികൾക്കുമായി 'അമ്മ മലയാളം' എന്ന പേരിൽ രാവിലെ കവിതാലാപന മത്സരം സംഘടിപ്പിച്ചു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എം വിമല അദ്ധ്യക്ഷയായിരുന്നു. തുടർന്ന് വനിതകൾക്കായി സംഘടിപ്പിച്ച തൽസമയ ചിത്രരചനാ മത്സരം സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.

ആധുനിക മലയാള സിനിമയിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തിൽ സർഗസംവാദം നടന്നു. ഡോ. പി.കെ പോക്കർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജി.പി രാമചന്ദ്രൻ മോഡറേറ്റർ ആയിരുന്നു. ചടങ്ങിൽ സതീഷ്.കെ.സതീഷ് രചിച്ച 'പദപ്രശ്‌നങ്ങൾക്കിടയിൽ അവളും അയാളും', 'എന്റെ മുറ്റത്തെ പച്ചമരം' എന്നീ പുസ്തകങ്ങൾ നടനും സംവിധായകനുമായ സുവീരൻ അഭിനേതാവ് സുധിക്ക് നൽകി പ്രകാശനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.