SignIn
Kerala Kaumudi Online
Friday, 29 March 2024 2.56 PM IST

ഭിന്നശേഷിക്കാരുടെ പരിചരണം പ്രതിസന്ധിയിൽ, ആശ്വാസ കിരണം ആവിയായി; അദ്ധ്യാപകർക്ക് ശമ്പളവുമില്ല!

t

ആലപ്പുഴ: മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെ വീടുകളിൽ പരിചരിക്കുന്നവർക്ക് ആശ്വാസ കിരണം പദ്ധതി വഴിയുള്ള ധനസഹായം മുടങ്ങിയിട്ട് നാളേറെയായെങ്കിലും അധികൃതർ ഗൗനിക്കുന്നേയില്ല. സ്പെഷ്യൽ സ്കൂളുകളിൽ ഈ കുട്ടികളെ സംരക്ഷിക്കുന്ന അദ്ധ്യാപകർക്കാവട്ടെ ഓണറേറിയവുമില്ല. ഇതോടെ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ് ഭിന്നശേഷി വിഭാഗ പരിചരണം.

പ്രതിമാസം 600 രൂപ ധനസഹായം നൽകിയിരുന്ന ആശ്വാസ കിരണം നിലച്ചിട്ട് 24 മാസം പിന്നിട്ടു. തുടർച്ചയായ ഏഴാം വർഷവും 600 രൂപയിൽ നിന്ന് ഒരു രൂപ പോലും വർദ്ധിപ്പിക്കാൻ അധികൃതർ മനസ് കാണിച്ചിട്ടില്ല. 2017 മുതൽ പുതിയ അപേക്ഷകൾ സ്വീകരിക്കാതെയുമായി. സാധാരണ സ്കൂളുകളിലെ അദ്ധ്യാപകരെക്കാൾ കൂടുതൽ ശ്രമപ്പെട്ടാണ് ഓരോ ഭിന്നശേഷി വിദ്യാലയങ്ങളിലെയും അദ്ധ്യാപകർ വിദ്യാർത്ഥികളെ നോക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിലും സ്പെഷ്യൽ സ്കൂൾ പാക്കേജിനായി വകയിരുത്തലുകളുണ്ടായില്ല. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി.

നടപ്പു സാമ്പത്തിക വർഷം അവസാനിക്കുമ്പോഴും ഈ വർഷത്തെ പാക്കേജ് ഇതുവരെ വിതരണം ചെയ്യാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഇതോടെ സാമ്പത്തിക പ്രതിസന്ധി മൂലം സ്പെഷ്യൽ സ്കൂളുകൾ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഭൂരിഭാഗം സ്പെഷ്യൽ വിദ്യാലയങ്ങളും സന്നദ്ധ സംഘടനകളാണ് നടത്തുന്നത്. സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനുള്ള തുകയുടെ നാലിലൊന്ന് പോലും സർക്കാരിൽ നിന്ന് ലഭിക്കാറില്ലെന്ന് നടത്തിപ്പുകാർ പറയുന്നു. സ്പെഷ്യൽ ബി.എഡ് അടക്കം യോഗ്യതയുള്ള അദ്ധ്യാപകർക്ക് മാസം ലഭിക്കുന്നത് 10,000 രൂപയിൽ താഴെ ശമ്പളമാണ്.

# അവരെ അവഗണിക്കരുത്


പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പഠനാവസരം നഷ്ടപ്പെട്ടാൽ രക്ഷിതാക്കളുടെ ജീവിത സാഹചര്യം തന്നെ കുത്തനെ മറിയും. 'പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ' എന്ന വലിയ മേൽക്കൂരയ്ക്കു കീഴെ വരുന്നവർ ഒട്ടും സമാന സ്വഭാവമുള്ളവരല്ല. ഒരേതരം പഠനരീതി ഇക്കൂട്ടർക്കുവേണ്ടി വിഭാവനം ചെയ്യുക പ്രായോഗികമല്ല. ലളിതമായ പഠന വൈകല്യങ്ങൾ ഉള്ളവർ, ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസോർഡറുകൾ, എ.ഡി.എച്ച്.ഡി, വെർബൽ, നോൺ വെർബൽ വൈകല്യങ്ങൾ തുടങ്ങിയവ ബാധിച്ചവർ എന്നിങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകാരെയെല്ലാം സാധാരണ കുട്ടികൾക്കു നൽകുന്ന പഠന സമീപനത്തിലൂടെ പിടിച്ചിരുത്താനാവില്ല. പ്രത്യേകം പരിശീലനം ലഭിച്ച അദ്ധ്യാപകർ അനിവാര്യമാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് അദ്ധ്യാപകരുടെ ശമ്പളവും ആനുകൂല്യങ്ങളും സമയത്ത് വിതരണം ചെയ്യാൻ അധികൃതർ ശ്രദ്ധ പുലർത്തണമെന്നാണ് ആവശ്യമുയരുന്നത്.

കുട്ടികളുടെ എണ്ണത്തിന് ആനുപാതികമെന്നോണം ഒരു വർഷമായി അദ്ധ്യാപകർക്ക് ഓണറേറിയം അനുവദിച്ചിട്ടില്ല. ഈ സാമ്പത്തിക വർഷത്തെ പാക്കേജിന്റെ ഉത്തരവിറങ്ങിയെങ്കിലും വിതരണം നീട്ടിക്കൊണ്ടുപോവുകയാണ്

സ്പെഷ്യൽ സ്കൂൾ ജില്ലാ കോ ഓർഡിനേറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.