കോന്നി : വർഷങ്ങളായി തകർന്നുകിടന്നിരുന്ന കരിമാൻതോട് തൂമ്പാക്കുളം റോഡിന്റെ നവീകരണ പ്രവർത്തികൾ പൂർത്തിയായി. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരിച്ചത്. തണ്ണിത്തോട് പഞ്ചായത്തിലെ 3,4 വാർഡുകളിലൂടെ കടന്നു പോകുന്ന റോഡ് പട്ടികജാതി സെറ്റിൽമെന്റ് കോളനിയിലെ ജനങ്ങളുടെ ഏക ആശ്രയം കൂടിയാണ്. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജെ.ജെയിംസ്, സുലേഖ എം.എസ്, ശോഭ സി.ഡി, മുൻ ഗ്രാമപഞ്ചായത്ത് അംഗം പി.പ്രഹ്ലാദൻ, അനിയൻ പത്തിയേത്ത്, അജിത മാത്യൂസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |