എടക്കര: നിലമ്പൂർ സബ്‌ജില്ലാ ഹയർ സെക്കൻഡറി അദ്ധ്യാപക കൂട്ടായ്മ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. ചുങ്കത്തറ കോ-ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ്പവല്ലി ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ വിശിഷ്ടാതിഥിയായി. സി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണി മമത്, സജി ജോൺ, വി.ജെ. എബ്രഹാം, വി.വി. രാജേഷ് , മാർട്ടിൻ ജെ. ഫിലിപ്പ്, ജാഫർ, അനിൽ പീറ്റർ, മുഹമ്മദ് റസാഖ്, പി.എ.ഷമീല എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |