കരുനാഗപ്പള്ളി :തീരദേശം വഴി മെട്രോ സിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു.
ആലപ്പാട്,ആറാട്ടുപുഴ തീരദേശ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് എറണാകുളം മെട്രോ സിറ്റിയിലേക്കാണ് പുതിയ സർവീസ് ആരംഭിച്ചത്. എറണാകുളത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയ്ക്ക് പോകുന്നവർക്ക് ആശ്വാസമാകുന്നതാണ് ഈ സർവീസ്. 41 കിലോമീറ്ററോളം വരുന്ന തീരദേശ മേഖലയിലൂടെയാണ് ബസ് കടന്നു പോകുന്നത്. .
ആസ്റ്റർ മെഡിസിറ്റിയിലേക്ക്
വലിയഴീക്കൽ പാലം വഴി കായംകുളം,കരുനാഗപ്പള്ളി,ചെറിയഴീക്കൽ,അഴീക്കൽ,കൊച്ചി ജെട്ടി,ആറാട്ടുപ്പുഴ ,തൃക്കുന്നപ്പുഴ,തോട്ടപ്പള്ളി,വൈറ്റില,അമൃത മെഡിക്കൽ കോളേജ് വഴി ആസ്റ്റർ മെഡിസിറ്റിയിലേക്കാണ് ബസ് സർവീസ് നടത്തുക. രാവിലെ 5.50 ന് കായംകുളത്ത് നിന്ന് ആരംഭിക്കുന്ന സർവീസ് കരുനാഗപ്പള്ളി വഴി ചെറിയഴീക്കൽ, തീരദേശം,തോട്ടപ്പള്ളി, വൈറ്റില, അമൃത മെഡിക്കൽ കോളേജ് വഴി 10.30ന് ആസ്റ്റർ മെഡിസിറ്റിയിൽ എത്തുകയും വൈകിട്ട് 3.40 ന് ആസ്റ്റർ മെഡിസിറ്റിയിൽ നിന്ന് പുറപ്പെട്ട് , കരുനാഗപ്പള്ളി വഴി 8.20 ന് കായംകുളത്ത് എത്തുന്ന രീതിയിലുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |