ചിറ്റൂർ: എസ്.എൻ.ഡി.പി യോഗം ചിറ്റൂർ യൂണിയൻ അയ്യൻവീട്ടുചള്ള ശാഖയുടെ 22-ാമാത് വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.ഫൽഗുണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വി.എൻ.രഘുനന്ദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം ഡയറക്ടർ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വി.മായപ്പൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുജാത, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഹരിഹരസുധൻ, വനിതാ സംഘം ശാഖാ പ്രസിഡന്റ് രജനി, യൂത്ത് മൂവ്മെന്റ് ശാഖാ പ്രസിഡന്റ് പ്രതീഷ്, വൈസ് പ്രസിഡന്റ് പി.പരമേശ്വരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |