പത്തനംതിട്ട : ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്ക് തടിയുടെ ചില്ലറവിൽപ്പന പുനലൂർ തടി വിൽപ്പന ഡിവിഷന്റെ കീഴിലുള്ള കോന്നി, അരീക്കക്കാവ് സർക്കാർ തടി ഡിപ്പോകളിൽ നാളെ മുതൽ ആരംഭിക്കും. വീട് നിർമ്മിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ പ്ലാൻ, സ്കെച്ച്, പാൻകാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പും, അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം കോന്നി, അരീക്കക്കാവ് ഡിപ്പോയിൽ സമീപിച്ചാൽ 5 ക്യു. മീറ്റർ വരെ തേക്ക് തടി നേരിട്ട് വാങ്ങാം. ഫോൺ : കോന്നി ഡിപ്പോ ഓഫീസർ : 8547600530, അരീക്കക്കാവ് ഡിപ്പോ ഓഫീസർ : 8547600535, പുനലൂർ ടിംമ്പർ സെയിൽ സ് ഡിവിഷൻ : 04752222617.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |