ക്രിസ്റ്റൽ പാലസിനെ 4-1ന് തോൽപ്പിച്ച ആഴ്സനൽ പ്രിമിയർ ലീഗിൽ എട്ടുപോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് കീഴടക്കിയ ആഴ്സനൽ എട്ടുപോയിന്റ് ലീഡുമായിപട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ബുക്കായോ സാക്ക നേടിയ ഇരട്ടഗോളുകളും ഗബ്രിയേൽ മാർട്ടിനെല്ലി,ഗ്രാനിറ്റ് ഷാക്ക എന്നിവരുടെ ഓരോ ഗോളുമാണ് ആഴ്സനലിന് ജയമൊരുക്കിയത്. 28-ാം മിനിട്ടിൽ മാർട്ടിനെല്ലിയാണ് ഗോളടിക്ക് തുടക്കമിട്ടത്. 43,74 മിനിട്ടുകളിലായി സാക്കയും 55-ാം മിനിട്ടിൽ ഷാക്കയും വലകുലുക്കി. 63-ാം മിനിട്ടിൽ ജെഫ്രി ഷ്ളുപ്പാണ് ക്രിസ്റ്റൽ പാലസിന്റെ ആശ്വാസ ഗോൾ നേടിയത്.
28 മത്സരങ്ങളിൽ നിന്ന് 69 പോയിന്റുമായാണ് ആഴ്സനൽ പ്രിമിയർ ലീഗിൽ ഒന്നാമതുള്ളത്.27 മത്സരങ്ങളിൽ നിന്ന് 61 പോയിന്റാണ് രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്കുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |