SignIn
Kerala Kaumudi Online
Friday, 26 April 2024 10.38 PM IST

അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ambala

അമ്പലപ്പുഴ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 15ാം വാർഡ് പറവൂർ കൈതവളപ്പിൽ മോഹനന്റെ മകൻ ഗിരീഷ് (47) ആണ് മരിച്ചത്. ദേശീയ പാതയിൽ വളവനാട് ക്ഷേത്രത്തിന് സമീപം ഏഴാം തീയതി രാത്രി 7 ഓടെയായിരുന്നു അപകടം. എലൈറ്റ് എന്ന സ്വകാര്യ കമ്പനിയിലെ സെയിൽസ് റെപ്രസെന്റേറ്റിവായിരുന്ന ഗിരീഷ് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പിന്നാലെ അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ ഗിരീഷിന്റെ കാലിലൂടെ വാഹനം കയറിയിറങ്ങി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാല് മുറിച്ച് മാറ്റി ചികിത്സ തുടർന്നെങ്കിലും തിങ്കൾ വെെകിട്ട് 5.30 ഓടെ മരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. അമ്മ: രാധാമണി. സഹോദരൻ: രാജു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.