വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ കാരയങ്കാടിൽ മാതൃകാ അങ്കണവാടി നിർമ്മിക്കാൻ ഭൂമി സൗജന്യമായി നൽകി നാടിന് മാതൃകയായിരിക്കുകയാണ് വടക്കഞ്ചേരി ടൗണിലെ പ്രമുഖ വ്യാപാരിയായ കാരയങ്കാട് സൗരിയത്ത് മൻസിലിൽ കബീർ ഹാജിയും മകൻ ഫക്കറുദ്ദീനും. കാരയങ്കാടിന്റെ ഏറെ കാലമായുള്ള ആവശ്യമാണ് ആരോഗ്യ ഉപകേന്ദ്രമായ സ്വന്തമായി ഒരു അങ്കണവാടി കെട്ടിടം നിർമ്മിക്കുക എന്നത്. ഭൂമി വാങ്ങിക്കാനുള്ള നിയമപ്രശ്നങ്ങൾ തടസമായി നിപ്പോഴാണ് ഭൂമി സൗജന്യമായി നൽകാൻ കബീർ ഹാജി പഞ്ചായത്ത് ഭരണ സമിതിയെ അറിയിച്ചത്.
മകൻ ഫക്കറുദ്ദീന്റെ പേരിലുള്ള ആറ് ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് സെന്റ് ഭൂമി പഞ്ചായത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകുകയായിരുന്നു. ഇവരുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ പി.പി.സുമോദ് എം.എൽ.എ ആധാരം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം.സുമതി അദ്ധ്യക്ഷയായി. വാർഡ് മെമ്പർ കെ.അബ്ദുൾ ഷുക്കൂർ, പൊതു പ്രവർത്തകരായ എം.കെ. സുരേന്ദ്രൻ, വി. ഹരിദാസൻ, സി.ഡി.എസ് മെമ്പർ ശശി കല രമേശ്, അങ്കണവാടി വർക്കർ സതി എന്നിവർ സംസാരിച്ചു. പി.പി. സുമോദ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ഭൂമിയിൽ മാതൃകാ അങ്കണവാടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
കാരയങ്കാടിൽ അങ്കൺവാടി നിർമ്മിക്കാൻ ഭൂമി സൗജന്യമായി നൽകിയതിന്റെ രേഖ പി.പി.സുമോദ് എം.എൽ.എ കബീർ ഹാജിയുടേയും മക്കളിന്റെയും കൈയ്യിൽ നിന്നും ഏറ്റുവാങ്ങുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |