കൊല്ലം: കോന്നി, അരീക്കക്കാവ് സർക്കാർ തടി ഡിപ്പോകളിൽ പൊതുജനങ്ങൾക്ക് ഗാർഹികാവശ്യങ്ങൾക്കായി തേക്ക് തടി ചില്ലറ വില്പനയ്ക്ക് തയ്യാറായി. 22 മുതൽ വിൽപ്പന ആരംഭിക്കും. II ബി, III ബി ഇനങ്ങളിലെ തേക്ക് തടികളാണ് തയ്യാറായിട്ടുള്ളത്.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വീടുപണിക്ക് ലഭിച്ച അനുമതിപത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ളാൻ, സ്കെച്ച്, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പും അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതമാണ് ഡിപ്പോകളിൽ എത്തേണ്ടത്. അഞ്ച് ക്യുബിക് മീറ്റർ വരെ തടി നേരിട്ട് വാങ്ങാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തനം.
ഫോൺ: അരീക്കക്കാവ് ഡിപ്പോ ഓഫീസർ: 8547600535, കോന്നി, ഡിപ്പോ ഓഫീസർ: 8547600530, ടിംബർ സെയിൽസ് ഡിവിഷൻ പുനലൂർ: 0475-2222617.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |