ബാലുശ്ശേരി: ഉള്ളിയേരി പാലോറ എച്ച്.എസ്.എസ് റിട്ട.ഗണിതാദ്ധ്യാപകൻ രാമകൃഷ്ണൻ സരയുവിന്റെ ഏഴാമത് പുസ്തകം "ഗണിത ചിന്തനങ്ങളുടെ കുളിർമഴപ്പെയ്ത്തുകൾ " കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് കോളേജ് റിട്ട. ഗണിതാദ്ധ്യാപകൻ രമേഷ് കുമാർ ആദ്യപ്രതി പ്രബീഷ് കുമാറിന് നല്കി പ്രകാശനം ചെയ്തു. ബാബു പുതുവാണ്ടിയുടെ അദ്ധ്യക്ഷതവഹിച്ചു. പാലോറ എച്ച്.എസ്.എസ് മുൻപ്രിൻസിപ്പൽ എം. ബാലകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എച്ച്.എസ്.എസ് മുൻപ്രിൻസിപ്പൽ മുഖ്യപ്രഭാഷണം നടത്തി. ടി.വേണുഗോപാൽ, പി.ഹർഷകുമാർ, കെ.പി സഹദേവൻ, വി.സി ഷാജി, വി.കെ വിമല എന്നിവർ പ്രസംഗിച്ചു. രാമകൃഷ്ണൻ സരയു മറുപടി പ്രസംഗം നടത്തി. പി.എം രമേശൻ സ്വാഗതവും എം.സജിത നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |