കൊല്ലം: ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമായ ഹാഥ് സേ ഹാഥ് അഭിയാന്റെ ഭാഗമായുള്ള കോൺഗ്രസിന്റെ ഭവന സന്ദർശന പരിപാടി കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ പാണംപുറം കോളനിയിൽ നടന്നു.
എ.ഐ.സി.സി സെക്രട്ടറിയും മുൻ എം.പിയുമായ വിശ്വനാഥ പെരുമാളിന്റെ നേതൃത്വത്തിൽ കോളനിയിലെ 125 ൽ പരം വീടുകൾ സന്ദർശിച്ച് കോൺഗ്രസ് പ്രവർത്തകർ ഭാരത് ജോഡോ അഭിയാൻ സന്ദേശങ്ങൾ കൈമാറി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം.നസീർ, എ.ഐ.സി.സി അംഗം ഡോ. ശൂരനാട് രാജശേഖരൻ, ഡി.സി.സി ഭാരവാഹികളായ കാരുവള്ളിൽ ശശി, പി.കെ.രവി, പി.നൂറുദീൻ കുട്ടി, രവി മൈനാഗപ്പള്ളി, ബ്ലോക്ക് പ്രസിഡന്റ് സുകുമാരൻ നായർ, മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗം ഷീജ രാധാകൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് തുടങ്ങിയ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |