കൊല്ലം: ലോക നാടക ദിനാഘോഷത്തിന്റെ ഭാഗമായി കലാഗ്രാമത്തിന്റെയും ശാസ്താംകോട്ട എം.ടി.എം.എം.എം ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ 27ന് രാവിലെ 7.30 മുതൽ കൊല്ലം സോപാനം സരസ്വതി ഹാളിൽ വച്ച് സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിക്കും. കോർപ്പറേഷൻ നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യും. നേത്രരോഗവിദഗ്ദൻ ഡോ.സജയ് രാജു നേത്ര പരിശോധന ക്യാമ്പിന് നേതൃത്വം നൽകും. വൈകിട്ട് 5 മുതൽ സോപാനം ഓഡിറ്റോറിയത്തിൽ വച്ച് ലോകനാടകദിനത്തോടനുബന്ധിച്ച് നടത്തുന്ന സാംസ്കാരിക സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. കലാ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. കലാഭവൻ മണി പുരസ്കാരത്തിനർഹരായ ബ്രഷ്നേവ്, എ.കെ.ആനന്ദ് എന്നിവരെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |