SignIn
Kerala Kaumudi Online
Friday, 26 April 2024 9.00 AM IST

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ, വിവിധ പരിപാടികളിൽ പങ്കെടുക്കും

rahul-gandhi

കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ മുട്ടിൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ബാംഗ്ലൂർ കേരള സമാജം നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാന ചടങ്ങിൽ പങ്കെടുത്ത ശേഷം 11.45ഓടെ കൽപ്പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

ഉച്ചക്കുശേഷം രണ്ടരക്ക് കൽപറ്റ ഫാത്തിമമാതാ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം വൈകിട്ടോടെ ഡൽഹിയിലേക്ക് തിരിക്കും.

സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് തന്നെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് രാഹുൽ പറഞ്ഞു. ഏകാധിപതികൾ എന്നും ഭീരുക്കളാണ്. നരേന്ദ്ര മോദിയും ആ ഗണത്തിൽ പെടുന്ന ആളാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്നലെ കോഴിക്കോട് മുക്കത്ത് യു.ഡി.എഫ് ബഹുജന കണ്‍വന്‍ഷനും വീടുകളുടെ താക്കോല്‍ ദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHUL GANDHI, WAYANAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.