കോട്ടയം . ലോകക്ഷയരോഗദിനാചരണത്തോടനുബന്ധിച്ചുള്ള ജില്ലാതല സമ്മേളനം 24 ന് രാവിലെ 10 ന് വൈക്കത്ത് നടക്കും. വൈക്കം സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ നടക്കുന്ന സമ്മേളനം സി കെ ആശ എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രോഗ്രാം മാനേജർ അജയ് മോഹൻ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 12 ന് ബോധവത്ക്കരണ സെമിനാർ നടക്കും. ദിനാചരണത്തോടനുബന്ധിച്ച് രാവിലെ 9 30 ന് നടത്തുന്ന മെഡിക്കൽ ക്യാമ്പ് വൈക്കം നഗരസഭാദ്ധ്യക്ഷ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |