കൊച്ചി: ടെക്കികളിലെ കലാകാരന്മാർക്കായി ഇൻഫോപാർക്കിൽ പ്രോഗ്രസീവ് ടെക്കീസ് സംഘടിപ്പിച്ച കലോത്സവമായ തരംഗ് 2023ൽ കീ വാല്യു സോഫ്റ്റ്വെയർ സിസ്റ്റംസ് വിജയികളായി. ഗാഡ്ജിയോൺ സ്മാർട്ട് സിസ്റ്റംസ് രണ്ടാം സ്ഥാനവും ഫെയർകോഡ് ടെക്നോളജീസ് മൂന്നാം സ്ഥാനവും നേടി.
അഭിരാമി രാജീവാണ് (ഐ.ബി.എം) കലാതിലകം. കലാപ്രതിഭയായി ഗൗതം വിശ്വനാഥൻ (നെസ്റ്റ് ഡിജിറ്റൽ) തിരഞ്ഞെടുക്കപ്പെട്ടു. എബ്രഹാം ഷിഫിൻ (ടി.സി.എസ്) വോയ്സ് ഒഫ് തരംഗായും മികച്ച നർത്തകിയായി പൂജ ടി (കീ വാല്യു ), മികച്ച നടനായി നിർമൽ കെ.എ (ഇഗ്നിറ്റേറിയം ടെക്നോളജി സൊല്യൂഷൻസ്), സ്പിരിറ്റ് ഒഫ് തരംഗായി റഈസ (ഇഗ്നിറ്റേറിയം ടെക്നോളജി സൊല്യൂഷൻസ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സംഗീത സംവിധായകനും ഗായകനുമായ ബിജിപാൽ, സംവിധായകൻ മിഥുൻ മാനുവൽ തോമസ്, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, ടെക്നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട), കേരളാ ഐ.ടി പാർക്സ് സി.എം.ഒ മഞ്ജിത്ത് ചെറിയാൻ എന്നിവർ വിജയികൾക്ക് സമ്മാനദാനം നടത്തി. ബ്രഹ്മപുരം തീപിടിത്തം അണയ്ക്കുവാൻ നേതൃത്വം നൽകിയ തൃക്കാക്കര ഫയർ സ്റ്റേഷൻ ഓഫീസർ സതീശന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥരെ ആദരമേറ്റുവാങ്ങി. പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലായനി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിയാസ് സ്വാഗതവും രാധിക നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |